01:19am 04 July 2026
NEWS
കേരളത്തിലും മദ്യം വാങ്ങാൻ 23 വയസ്സ് പ്രായപരിധി നിർബന്ധമാക്കും; കർണാടക മോഡൽ ‘നോ ഐഡി നോ എൻട്രി’ നിബന്ധന നടപ്പാക്കാൻ ആലോചന.
03/07/2026  12:44 PM IST
ചെറുകര സണ്ണിലൂക്കോസ്
കേരളത്തിലും മദ്യം വാങ്ങാൻ 23 വയസ്സ് പ്രായപരിധി നിർബന്ധമാക്കും; കർണാടക മോഡൽ  നോ ഐഡി നോ എൻട്രി നിബന്ധന നടപ്പാക്കാൻ ആലോചന

 

സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളിൽ പ്രായപരിധി പരിശോധന കൂടുതൽ കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. 

നിലവിലുള്ള 23 വയസ്സ് നിബന്ധന കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘നോ ഐഡി നോ എൻട്രി’ എന്ന കർണാടക മാതൃക കേരളത്തിലും നടപ്പാക്കാനാണ് ആലോചന.

മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടാവുന്ന തരത്തിൽ കര്‍ശനമാക്കാനാണ് ആലോചന. 

‘നോ ഐഡി നോ എൻട്രി’ എന്ന കര്‍ണാടക മാതൃകയിലാണ് 23 വയസ്സാകാത്തവര്‍ക്ക് മദ്യ വിൽക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കുന്നത്

വീര്യം കുറഞ്ഞ മദ്യം വിൽപന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്

എക്സൈസ് മന്ത്രി കണ്ട ഫയൽ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്

18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി. 

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി. 

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് 23 വയസായും ഉയര്‍ത്തിയിരുന്നു. 

23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ല എന്ന ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തൽ. 

ഈ സാഹചര്യത്തിലാണ് ‘നോ ഐഡി നോ എൻട്രി’ എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img